സൗദി ദേശീയദിനം ആഘോഷമാക്കി ബഹ്റൈനും
dkdl

മനാമ: സൗദി ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈനിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നോർതേൺ ഗവർണറേറ്റിന്റെ ആഭിമുഖ്യത്തിൽ കിങ് ഫഹദ് കോസ്വേയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സൗദിയിൽനിന്നുവരുന്ന യാത്രക്കാരെ പൂക്കൾ നൽകി സ്വീകരിച്ചു. പരമ്പരാഗത വേഷമണിഞ്ഞാണ് ഉദ്യോഗസ്ഥർ കോസ്വേയിൽ എത്തിയത്. എല്ലാ വർഷവും സെപ്റ്റംബർ 23നാണ് സൗദി ദേശീയദിനം ആഘോഷിക്കുന്നത്.

ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ മനാമ സൂഖിലും ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സൗദി യാത്രക്കാരെയും സമ്മാനങ്ങൾ നൽകിയാണ് സ്വീകരിച്ചത്. 

Share this story