ഒമാന്റെ വിവിധ ഭാഗങ്ങളിലുള്ള തപാൽ ഔട്ട്‌ലെറ്റുകളിൽ അറ്റസ്റ്റേഷൻ സേവനങ്ങൾ തുടങ്ങി
s,klks

ഒമാന്റെ വിവിധ ഭാഗങ്ങളിലുള്ള തപാൽ ഔട്ട്‌ലെറ്റുകളിൽ അറ്റസ്റ്റേഷൻ സേവനങ്ങൾ തുടങ്ങി. ആദ്യഘട്ടത്തിൽ മസ്‌കത്ത് ഗവർണറേറ്റിലെ എയർപോർട്ട് ഹൈറ്റ്സ് ലുള്ള ഒമാൻ പോസ്റ്റ് ആസ്ഥാനത്താണ് അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാക്കുക.ഒമാൻ ഗവർണറേറ്റുകളിലെ എല്ലാ തപാൽ ശാഖകളിലേക്കും ക്രമേണ സേവനം വ്യാപിപ്പിക്കും. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, മെഡിക്കൽ സർട്ടിഫിക്കറ്റുകൾ, കോർപ്പറേറ്റ് പ്രോജക്ട് പ്ലാനുകളുടെ സർട്ടിഫിക്കറ്റുകൾ, മരണ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവായാണ് അറ്റസ്റ്റേഷൻ സേവനങ്ങളിൽ ഉൾപ്പെടുന്നത്.വിദേശകാര്യ മന്ത്രാലയം സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളുടെ സാക്ഷ്യപ്പെടുത്തൽ ഒമാൻ പോസ്റ്റ് വഴി ചെയ്യാൻ സൗകര്യമൊരുക്കിയിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് അണ്ടർസെക്രട്ടറി മുഹമ്മദ് ബിൻ നാസർ അൽ-വാഹൈബി പറഞ്ഞു.
 

Share this story