ഒമാനില്‍ എ.ടി.എം തകര്‍ത്ത് മോഷണശ്രമം : ഒരാള്‍ പിടിയിൽ
atm


മസ്‍കത്ത്: ഒമാനില്‍ എ.ടി.എം തകര്‍ത്ത് മോഷണത്തിന് ശ്രമിച്ചയാളെ പിടികൂടിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. നാശനഷ്ടങ്ങള്‍ വരുത്തിയതിനും മോഷണ ശ്രമത്തിനും കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയ ക്രിമിന‍ല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഇന്‍ക്വയറീസ് വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്. ഇയാള്‍ക്കെതിരായ തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

Share this story