സൗദിയിൽ വിദേശികൾക്ക് അറബി ഭാഷയിലുള്ള പരിജ്ഞാനം പരിശോധിക്കുന്ന പരീക്ഷക്ക് തുടക്കം
Tue, 14 Jun 2022

സൗദിയിൽ വിദേശികൾക്ക് അറബി ഭാഷയിലുള്ള പരിജ്ഞാനം പരിശോധിക്കുന്ന പരീക്ഷക്ക് തുടക്കം.സൗദി വിദ്യാഭ്യാസ, പരിശീലന മൂല്യനിർണയ കമീഷൻ സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പരീക്ഷ എഴുതുന്നവർക്ക് അവരുടെ ഭാഷാപരമായ കഴിവുകളുടെയും അറബി ഭാഷാ നൈപുണ്യത്തിന്റെയും അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. കിങ് സൽമാൻ ഗ്ലോബൽ അക്കാദമി ഫോർ ദ അറബിക് ലാംഗ്വേജിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി ‘വിഷൻ 2030’ന്റെയും വൈവിധ്യവത്കരണ ലക്ഷ്യത്തിന്റെയും ഭാഗമാണ്. അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതിലൂടെ പ്രാദേശികമായും ആഗോളതലത്തിലും അറബി ഭാഷയുടെ പ്രാധാന്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.