മക്ക നഗരവീഥികളെ ആകര്‍ഷകമാക്കാന്‍ ചുവരുകളില്‍ അറബി കാലിഗ്രഫി
Mon, 23 Jan 2023

മക്ക നഗരവീഥികളെ ആകര്‍ഷകമാക്കാന്‍ ചുവരുകളില്‍ അറബി കാലിഗ്രഫികള്‍. മക്ക മുനിസിപ്പാലിറ്റിയാണ് അറബി അക്ഷര കലാവേലയുടെ കടും നിറങ്ങളാല്‍ ചുവരുകളെ മനോഹരമാക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്.
വിവിധ രൂപങ്ങളും ശൈലികളുമുള്ള ചുവര്‍ ചിത്രങ്ങള്‍ സന്ദര്‍ശകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. ഹറമിലേക്കുള്ള മഹ്ബാസ് അല്‍ജിന്നിലെ കിങ് അബ്ദുല്‍ അസീസ് റോഡിന്റെ വശങ്ങളിലെ ചുവരുകളിലാണ് ആദ്യ ഘട്ടത്തില്‍ അലങ്കാരപ്പണി പൂര്‍ത്തിയായത്. ലോകത്തിലെ നീളമേറിയ അക്ഷര ചുവരായി മാറിയിരിക്കുകയാണ് ഇത്. മറ്റു പ്രധാന റോഡുകളിലെ ചുവരുകളിലെ കാലിഗ്രാഫി ജോലികള്‍ പുരോഗമിക്കുകയാണ്.