അൽ വുസ്തയിൽ 10 ലക്ഷത്തോളം കണ്ടൽ തൈ നട്ടു
Fri, 5 Aug 2022

മസ്കത്ത്: അൽ വുസ്ത ഗവർണറേറ്റിൽ പത്ത് ലക്ഷത്തോളം കണ്ടൽത്തൈകൾ നട്ടതായി എൻവയോൺമെന്റ് അതോറിറ്റി അറിയിച്ചു. പെട്രോളിയും ഡെവലപ്മെൻറ് ഒമാനുമായി (പി.ഡി.ഒ) സഹകരിച്ച് ഒരുകോടി കണ്ടൽത്തൈകൾ നടുന്ന പദ്ധതിയുടെ ഭാഗമായാണിതെന്ന് അധികൃതർ വ്യക്തമാക്കി.
മൂന്നാം ഘട്ടമായി അൽ വുസ്ത ഗവർണറേറ്റിലെ മഹൂത്ത് വിലായത്തിലെ വെറ്റ്ലാൻഡ് റിസർവിൽ 15 ലക്ഷം കണ്ടൽത്തൈകൾ നടാനാണ് എൻവയോൺമെന്റ് അതോറിറ്റി ലക്ഷ്യമിട്ടത്.