അ​ജ്മാ​ന്‍ ലി​വ ഈ​ത്ത​പ്പ​ഴ മേ​ള​ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​യി

google news
Date Fair

അ​ജ്മാ​ന്‍ ലി​വ ഈ​ത്ത​പ്പ​ഴ മേ​ള​ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​യി .അ​ജ്മാ​നി​ലെ വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള ഞാ​യ​റാ​ഴ്ച വ​രെ എ​മി​റേ​റ്റ്സ് ഹോ​സ്പി​റ്റാ​ലി​റ്റി സെ​ന്‍റ​റി​ൽ ന​ട​ക്കും. സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ നു​ഐ​മി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് ലി​വ അ​ജ്മാ​ന്‍ ഡേ​റ്റ്സ് ആ​ൻ​ഡ് ഹ​ണി ഫെ​സ്റ്റി​വ​ല്‍ അ​ര​ങ്ങേ​റു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ പ​തി​പ്പി​ല്‍ 400ല​ധി​കം സ്റ്റാ​ളു​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ മൂ​ന്ന് ദി​വ​സം നീ​ളു​ന്ന മേ​ള​യി​ൽ പ​ഴ​യ ഇ​മാ​റാ​ത്തി ആ​ചാ​ര​ങ്ങ​ളും പാ​ര​മ്പ​ര്യ​ങ്ങ​ളും പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ക​ർ​ഷ​ക​ർ യു.​എ.​ഇ​യി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന മി​ക​ച്ച ഈ​ത്ത​പ്പ​ഴ​ങ്ങ​ളാ​ണ് മേ​ള​യി​ല്‍ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ഈ​ത്ത​പ്പ​ഴ​ത്തി​നു​പു​റ​മെ തേ​ൻ, സി​ട്ര​സ് പ​ഴ​ങ്ങ​ൾ, നാ​ര​ങ്ങ, മാ​മ്പ​ഴം, ബ​ദാം എ​ന്നി​വ മേ​ള​യി​ല്‍ പ്ര​ദ​ര്‍ശ​ന​ത്തി​നെ​ത്തും.
 

Tags