കാലാവസ്ഥാ മാറ്റമുണ്ടാകുമ്പോള്‍ വേഗ നിയന്ത്രണങ്ങള്‍ അറിയിക്കുന്ന ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അബുദാബി
abu dhabi
പൊടിക്കാറ്റ്, മഴ, മഞ്ഞ് തുടങ്ങിയ സാഹചര്യങ്ങളില്‍ അബുദാബി നിരത്തുകളിലെ വേഗപരിധിയില്‍ മാറ്റമുണ്ടാകാറുണ്ട്.

അബുദാബിയില്‍ കാലാവസ്ഥാ മാറ്റമുണ്ടാകുമ്പോഴുള്ള വേഗനിയന്ത്രണങ്ങള്‍ അറിയിക്കുന്ന ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. പൊടിക്കാറ്റ്, മഴ, മഞ്ഞ് തുടങ്ങിയ സാഹചര്യങ്ങളില്‍ അബുദാബി നിരത്തുകളിലെ വേഗപരിധിയില്‍ മാറ്റമുണ്ടാകാറുണ്ട്. ഇത് വ്യക്തമാക്കുന്നതാണ് പൊലീസ് സ്ഥാപിച്ച പുതിയ ബോര്‍ഡുകള്‍.

കാലാവസ്ഥാമുന്നറിയിപ്പുകള്‍ കൃത്യമായി ഡ്രൈവര്‍മാരിലേക്ക് എത്തിക്കുന്നതിലൂടെ ഗതാഗത സുരക്ഷയുറപ്പാക്കാനാകും. അസ്ഥിര കാലാവസ്ഥകളില്‍ വാഹനവുമായി പുറത്തിറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

Share this story