കുവൈറ്റില്‍ 700 ഓളം അധ്യാപക ഒഴിവ്

jobs offer

കുവൈറ്റിലെ പൊതുവിദ്യാലയങ്ങളില്‍ 2023-2024 അധ്യയന വര്‍ഷത്തേക്ക് 700 ഓളം അധ്യാപകരുടെ ഒഴിവ്. ഒഴിവുകളിലേക്ക് പ്രാദേശികമായി നിയമനം നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം നടപടി തുടങ്ങി. 
ഞായറാഴ്ച മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങി. ആവശ്യമായ സ്‌പെഷ്യാലിറ്റികളില്‍ കുവൈറ്റികളെ നിയമിച്ച ശേഷം, ബ്ദൗണ്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ പൗരന്മാര്‍, പ്രവാസികള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും
 

Share this story