സൗദിയില്‍ വാഹന റിപ്പയറിംഗ് രംഗത്തെ 15 ഓളം ജോലികള്‍ക്ക് തൊഴില്‍ ലൈസന്‍സ് നിര്‍ബന്ധം

google news
mechanic

സൗദി അറേബ്യയിലെ വാഹന റിപ്പയറിംഗ് രംഗത്തെ 15ഓളം ജോലികള്‍ക്ക് തൊഴില്‍ ലൈസന്‍സ് നിര്‍ബന്ധമാക്കും. 2023 ജൂണ്‍ ഒന്നിന് ശേഷം ലൈസന്‍സ് ഇല്ലാതെ തൊഴില്‍ ചെയ്യാനാവില്ലെന്ന് മുനിസിപ്പല്‍, ഗ്രാമീണകാര്യ, ഭവന മന്ത്രാലയം വ്യക്തമാക്കി. 
വാണിജ്യ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് പ്രൊഫഷണല്‍ ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നാണ് സൗദിയുടെ നിലപാട്. വിദഗ്ധ തൊഴിലുകള്‍ പരിശീലിക്കുന്നതിനും അത്തരം സ്ഥാപനങ്ങള്‍ക്ക് വാണിജ്യ ലൈസന്‍സുകള്‍ നല്‍കുന്നതിനും പുതുക്കുന്നതിനുമുള്ള നിബന്ധനകളില്‍ ഒന്നായാണ് തൊഴില്‍ ലൈസന്‍സ് നിശ്ചയിച്ചിരിക്കുന്നത്.
മെക്കാനിക്ക്, എന്‍ജിന്‍ ടേണിങ് ടെക്‌നീഷ്യന്‍, ഓട്ടോമോട്ടീവ് ഇന്‍സ്‌പെക്ഷന്‍ ടെക്‌നീഷ്യന്‍, ലൈറ്റ് വെഹിക്കിള്‍ മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, വാഹന ഇലക്ട്രീഷ്യന്‍, റേഡിയേറ്റര്‍ ടെക്‌നീഷ്യന്‍, വെഹിക്കിള്‍ ഗ്ലാസ് ഫിറ്റര്‍, ബ്രേക്ക് മെക്കാനിക്ക്, ബോഡി വര്‍ക്കര്‍, വെഹിക്കിള്‍ അപ്‌ഹോള്‍സ്റ്ററി, തെര്‍മല്‍ ഇന്‍സുലേഷന്‍ ടെക്‌നീഷ്യന്‍, വാഹനത്തിന്റെ പെയിന്റര്‍, വാഹന ലൂബ്രിക്കന്റ് ടെക്‌നീഷ്യന്‍, വെഹിക്കിള്‍ ബോഡി പ്ലംബര്‍, വെഹിക്കിള്‍ എയര്‍കണ്ടീഷണര്‍ മെക്കാനിക്ക് തുടങ്ങിയവയാണ് കാര്‍ റിപ്പയറിങ് മേഖലയില്‍ സാങ്കേതിക വൈദഗ്ധ്യം തെളിയിക്കുന്ന ലൈസന്‍സ് ആവശ്യമുള്ള തസ്തികകള്‍.

Tags