പുകവലി വിരുദ്ധ ചികിത്സയ്ക്കുള്ള പരിശീലന കോഴ്‌സ് ആരംഭിക്കുന്നു
Tue, 24 Jan 2023

കുവൈത്തില്‍ കിങ് ഹുസൈന്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച് പുകവലി വിരുദ്ധ ചികിത്സയ്ക്കുള്ള പരിശീലന കോഴ്‌സ് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം നാഷണല്‍ ആന്റി സ്‌മോക്കിങ് പ്രോഗ്രാം ഡയറക്ടര്‍ ഡോ അമല്‍ അല്‍ യഹ്യ അറിയിച്ചു.
പുകവലി വിരുദ്ധ ക്ലിനിക്കുകളുടെ വിപുലൂകരണത്തിന്റെ ഭാഗമായി ഈ വര്‍ഷം പത്തോളം ക്ലിനിക്കുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. നിലവില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ഭാഗമായി 11 ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.