വിദ്യാര്‍ത്ഥികളുടെ തര്‍ക്കം പരിഹരിക്കവേ അധ്യാപകന് കുത്തേറ്റു

murder

വിദ്യാര്‍ത്ഥികളുടെ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ അധ്യാപകന് കുത്തേറ്റു. അഹ്മദിയ വിദ്യാഭ്യാസ ജില്ലയിലെ ബലത് അല്‍ ഷുഹദ ഹൈസ്‌കൂളിലാണ് സംഭവം.
വഴക്കുകൂടിയ ഒരു കുട്ടി സഹോദരനെ വിളിച്ചുവരുത്തിയതാണ് കാര്യങ്ങള്‍ വഷളാക്കിയത്. അക്രമാസക്തരായ വിദ്യാര്‍ത്ഥികളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിടെ അധ്യാപകനു കുത്തേല്‍ക്കുകയായിരുന്നു. മറ്റു ചിലര്‍ക്കു പരുക്കുമുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
 

Share this story