ഖത്തറില്‍ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു
Wed, 25 Jan 2023

ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുണ്ടായ വാഹന അപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു. തൃശൂര്‍, ചാവക്കാട്, അകലാട് കാട്ടിലപ്പള്ളി കിഴക്ക് ഭാഗം താമസിക്കുന്ന വട്ടംപറമ്പില്‍ ഹമീദ് (62) ആണ് മരിച്ചത്.
പരേതനായ കരുമത്തിപറമ്പില് അബ്ദുള്ള കുട്ടിയുടേയും ചേക്കായിയുടേയും മകനാണ്. ഭാര്യ ഷാഹിദ
മക്കള്‍ അര്‍ഷ, അസ്ന, അനസ്, മരുമക്കള്‍ അബ്ബാസ്, ബാദുഷ
ഓടിച്ചിരുന്ന ബസ്സില്‍ ട്രെയിലര്‍ വന്നിടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. പത്തുവര്‍ഷത്തിലേറെ പ്രവാസിയാണ്.