സൗദി അറേബ്യയിൽ 92ാമത് ദേശീയദിനാഘോഷ പരിപാടികൾക്ക് തുടക്കമായി
Saudi Arabia

സൗദി അറേബ്യയിൽ 92ാമത് ദേശീയദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. ദിനമാഘോഷിക്കാൻ രാജ്യത്തിന്റെ പ്രധാന നഗരങ്ങളും ഗ്രാമങ്ങളുമുൾപ്പെടെ മുഴുവൻ പ്രദേശങ്ങളും അണിഞ്ഞൊരുങ്ങി. നഗരങ്ങളും തെരുവുകളുമെല്ലാം ദേശീയ പതാകയും പച്ച പ്രകാശങ്ങൾകൊണ്ടും അലങ്കരിച്ചിട്ടുണ്ട്.

ദേശീയദിനാഘോഷ പരിപാടികൾക്ക് തുടക്കമിട്ട്‌കൊണ്ട് സൗദി റോയൽ ഫോഴ്‌സ് വിമാനങ്ങൾ ജിദ്ദയുടെ മാനത്ത് വർണവിസ്മയം തീർത്തു. സൗദിയിലെ 14 നഗരങ്ങളിൽ ദേശീയദിന എയർ ഷോയിൽ പങ്കെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ റോയൽ സൗദി എയർഫോഴ്സ് പൂർത്തിയാക്കിയതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
 

Share this story