കാറിന്റെ റൂഫില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 81 കിലോ ഹാഷിഷ് പിടികൂടി

drug

കാറിന്റെ റൂഫില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 81 കിലോ ഹാഷിഷ് സൗദി കസ്റ്റംസ് അതോറിറ്റി പിടികൂടി. അല്‍ വാദിയ തുറമുഖത്ത് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
തുറമുഖം വഴി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച വാഹനത്തില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. വാഹനത്തിന്റെ മേല്‍ക്കൂരയില്‍ പ്രത്യേകം സജ്ജമാക്കിയ അറയില്‍ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. വിദഗ്ധരുടെ സഹായത്താല്‍ മേല്‍ക്കൂര പൊളിച്ചു മാറ്റിയാണ് ഇവ പുറത്തെടുത്തത്. മയക്കുമരുന്ന് സ്വീകരിക്കാനെത്തിയവരെ അറസ്റ്റ് ചെയ്തു.
 

Share this story