താത്കാലിക ജോലികള്‍ക്കായി വിദേശത്ത് നിന്ന് 59,000 പേരെ റിക്രൂട്ട് ചെയ്യും

hajj

ഈ വര്‍ഷം സൗദി അറേബ്യയില്‍ താത്കാലിക ജോലികള്‍ക്കായി വിദേശത്ത് നിന്ന് 59,000 പേരെ റിക്രൂട്ട് ചെയ്യുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എന്‍ജി. അഹമദ് അല്‍റാജ്ഹി അറിയിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്ന് പലവിധ തൊഴിലാളികളെ താത്കാലിക അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്യാന്‍ 59,000 സീസണല്‍ വര്‍ക്ക് വിസകള്‍ അനുവദിക്കേണ്ടിവരുമെന്ന് മക്ക ചേംബര്‍ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് ചേര്‍ന്ന വ്യവസായികളുടെ യോഗത്തിലാണ് മന്ത്രി വെളിപ്പെടുത്തിയത്.
ഹജ്ജ്, ഉംറ തുടങ്ങിയ പ്രത്യേക സീസണുകളിലാണ് ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ ആവശ്യമായി വരുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ ജോലികള്‍ ചെയ്യുന്ന കമ്പനികള്‍ക്ക് താത്കാലിക അടിസ്ഥാനത്തില്‍ തൊഴിലാളികളെ ആവശ്യമായി വരും. സ്വദേശത്ത് നിന്ന് ലഭ്യമായില്ലെങ്കില്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും. അത്തരം സാഹചര്യത്തില്‍ സീസണല്‍ വിസകള്‍ കമ്പനികള്‍ക്ക് തങ്ങളുടെ ജോലി സുഗമമാക്കാന്‍ സഹായമായി മാറുമെന്നും മന്ത്രി വിശദീകരിച്ചു. 

Tags