റിയാദ് മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം 5,554 പബ്ലിക് പാര്‍ക്കിങ് സ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് റിയാദ് സിറ്റി റോയല്‍ കമീഷന്‍
ബ്ലൂ, റെഡ്, യെല്ലോ, പര്‍പ്പിള്‍ റൂട്ടുകളിലുള്ള സ്റ്റേഷനുകളോട് ചേര്‍ന്നാണ് 5,554 പബ്ലിക് പാര്‍ക്കിങ് സ്ഥലങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് കമീഷന്‍ വിശദീകരിച്ചു.
റിയാദ് മെട്രോയുടെ വിവിധ സ്റ്റേഷനുകളിലായി 5,554 പബ്ലിക് പാര്‍ക്കിങ് സ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് റിയാദ് സിറ്റി റോയല്‍ കമീഷന്‍ അറിയിച്ചു. ബ്ലൂ, റെഡ്, യെല്ലോ, പര്‍പ്പിള്‍ റൂട്ടുകളിലുള്ള സ്റ്റേഷനുകളോട് ചേര്‍ന്നാണ് 5,554 പബ്ലിക് പാര്‍ക്കിങ് സ്ഥലങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് കമീഷന്‍ വിശദീകരിച്ചു.
ബ്ലൂ ലൈനിലെ ആദ്യ സ്റ്റേഷനായ 'സാബി'ല്‍ 592 പാര്‍ക്കിങ്ങുകളും കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷനില്‍ 863 പാര്‍ക്കിങ്ങുകളും അവസാന സ്റ്റേഷനായ ദാറുല്‍ ബൈദയില്‍ 600 പാര്‍ക്കിങ്ങുകളുമാണുള്ളത്. കിങ് ഫഹദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഷനിലെ 883 പാര്‍ക്കിങ്ങ് സ്ഥലങ്ങളാണ് റെഡ് ട്രാക്കില്‍ ഉള്‍പ്പെടുന്നതെന്നും കമീഷന്‍ പറഞ്ഞു.
യെല്ലോ റൂട്ടില്‍ അല്‍റാബി സ്റ്റേഷനില്‍ 567 പാര്‍ക്കിങ്ങുകളും പ്രിന്‍സസ് നൂറ യൂനിവേഴ്സിറ്റി സ്റ്റേഷന്‍ രണ്ടില്‍ 594 പാര്‍ക്കിങ്ങുകളും ഉണ്ട്. പര്‍പ്പിള്‍ റൂട്ടില്‍ അല്‍ ഹംറ സ്റ്റേഷനില്‍ 592 പാര്‍ക്കിങ്ങ് സ്ഥലങ്ങളും അല്‍ നസീം സ്റ്റേഷനില്‍ 863 പാര്‍ക്കിങ്ങ് സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കമീഷന്‍ അറിയിച്ചു.