മൂന്നു മാസത്തിനിടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ പിടികൂടിയത് 366 വ്യാജ പാസ്‌പോര്‍ട്ടുകള്‍

google news
passport

മൂന്നുമാസ കാലയളവില്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 366 വ്യാജ പാസ്‌പോര്‍ട്ടുകള്‍ പിടികൂടി. വിവിധ രാജ്യക്കാരില്‍ നിന്നാണ് ഇത്രയും വ്യാജ പാസ്‌പോര്‍ട്ടുകള്‍ പിടികൂടിയതെന്ന് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. 2023 ല്‍ 355 പാസ്‌പോര്‍ട്ടുകളാണ് പിടികൂടിയിരുന്നത്.
കഴിഞ്ഞ വര്‍ഷം 16127 രേഖകള്‍ പരിശോധിച്ചതില്‍ 1232 എണ്ണം വ്യാജമാണെന്ന് കണ്ടെത്തി. ഇതില്‍ 443 കേസുകള്‍ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി.
വ്യാജ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചറിഞ്ഞ് പിടികൂടാനായി വിമാനത്താവളത്തില്‍ റെട്രോ ചെക്ക് എന്ന പ്രത്യേക മെഷീന്‍ സ്ഥാപിച്ചതായി അധികൃതര്‍ പറഞ്ഞു.
 

Tags