ഭാഗ്യം തുണച്ചു; പ്രവാസിക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 24 കോടി സമ്മാനം
big ticket

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 242-ാമത് സീരീസ നറുക്കെടുപ്പില്‍ 12 മില്യന്‍ ദിര്‍ഹം( 24 കോടി രൂപ) സ്വന്തമാക്കി പാകിസ്ഥാനില്‍ നിന്നുള്ള റാഷിദ് മന്‍സൂര്‍ മന്‍സൂര്‍ അഹ്മദ്. അബുദാബിയില്‍ താമസിക്കുന്ന റാഷിദ് കഴിഞ്ഞ 28 വര്‍ഷമായി യുഎഇ നിവാസിയാണ്. ലഹോര്‍ സ്വദേശിയായ റാഷിദ്, വിദേശയാത്രയ്ക്ക് ശേഷം അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചെത്തിയപ്പോഴാണ് ഇന്‍-സ്‌റ്റോര്‍ കൗണ്ടറില്‍ നിന്ന് ബിഗ് ടിക്കറ്റ് ആദ്യമായി വാങ്ങുന്നത്. രണ്ടാം തവണ ബിഗ് ടിക്കറ്റ് വാങ്ങിയതിലൂടെ അദ്ദേഹത്തിനെ ഭാഗ്യം തുണച്ചു. ഇത്തവണത്തെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനുമായി.

വായ്പ എടുത്ത തുക അടച്ചു തീര്‍ക്കുന്നതിന് സമ്മാനത്തുകയുടെ ഒരു ഭാഗം വിനിയോഗിക്കുമെന്ന് റാഷിദ് പറഞ്ഞു. പിഎച്ച്ഡികള്‍, ബിരുദാനന്തര ബിരുദം, ബിരുദം എന്നിവ പഠിച്ചുകൊണ്ടിരിക്കുന്ന തന്റെ അഞ്ച് മക്കളുടെ പഠനത്തിനായി ബാക്കി തുക ചെലവഴിക്കുമെന്നും റാഷിദ് വ്യക്തമാക്കി.
 

Share this story