സല്‍മാന്‍ രാജാവിന്റെ അതിഥികളായി 2322 പേര്‍ ഹജ്ജിനെത്തും

hajj

ഇത്തവണ സല്‍മാന്‍ രാജാവിന്റെ അതിഥികളായി 2322 പേര്‍ ഹജ്ജിനെത്തും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇത്രയും തീര്‍ഥാടകര്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ സല്‍മാന്‍ രാജാവ് ചൊവ്വാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 
88 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 1300  തീര്‍ഥാടകര്‍, പലസ്തീന്‍ രക്തസാക്ഷികളുടെയും തടവുകാരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളില്‍ നിന്നുള്ള 1000 പേര്‍, സൗദിയില്‍ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്ക് വിധേയരായ സയാമീസ് ഇരട്ടകളുടെ കുടുംബാംഗങ്ങളില്‍ നിന്ന് 22 പേര്‍ ഇതിലുള്‍പ്പെടും. ഖാദിമുല്‍ ഹറമൈന്‍ ഹജ്ജ്, ഉംറ, സിയാറ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും പേര്‍ ഹജ്ജിനെത്തുക. സൗദി മതകാര്യ വകുപ്പ് ആണ് ഇത് നടപ്പിലാക്കുന്നത്. തീര്‍ഥാടകര്‍ സ്വദേശത്ത് നിന്ന് പുറപ്പെട്ടതു മുതല്‍ ഹജ്ജ് കഴിഞ്ഞു തിരിച്ചുപോകുന്നതുവരെയുള്ള യാത്ര, താമസം, ഭക്ഷണം തുടങ്ങി മുഴുവന്‍ ചെലവുകള്‍ സൗദി ഭരണകൂടമാണ് വഹിക്കുക.
 

Tags