യുഎഇ ദേശീയ ദിനം പ്രമാണിച്ച് 2,269 തടവുകാരെ മോചിപ്പിച്ചു
Nov 27, 2024, 15:29 IST
യുഎഇയില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് നേരത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
യുഎഇയുടെ ദേശീയ ദിനം പ്രമാണിച്ച് 2,269 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉത്തരവ്. ഇവരുടെ പിഴത്തുക ഉള്‍പ്പടെ ഒഴിവാക്കും. ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് മോചനം പ്രഖ്യാപിച്ചത്.
യുഎഇയില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് നേരത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ആകെ നാല് ദിവസമാണ് അവധി ലഭിക്കുക. സ്വകാര്യ മേഖലയ്ക്ക് ഡിസംബര്‍ 2,3 തീയതികളിലാണ് പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ശമ്പളത്തോട് കൂടിയ അവധിയാണ് ഇത്. അവധി തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ്. വാരാന്ത്യ അവധി ദിവസങ്ങളായ ശനി, ഞായര്‍ കൂടി കണക്കിലെടുക്കുമ്പോള്‍ തുടര്‍ച്ചയായി നാല് ദിവസമാണ് ലഭിക്കുക.