കുവൈത്തില്‍ ഒരാഴ്ചക്കിടെ 1770 ട്രാഫിക് അപകടങ്ങള്‍

google news
accident
മാര്‍ച്ച് 15 മുതല്‍ 22 വരെയുള്ള കണക്കുകള്‍ പ്രകാരം 1770 ട്രാഫിക് അപകടങ്ങള്‍ കൈകാര്യം ചെ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 55 പേരെ ട്രാഫിക് പൊലീസിന് റഫര്‍ ചെയ്തതായി സ്ഥിതി വിവര കണക്കുകള്‍ വ്യക്തമാക്കുന്നു. 
ലൈസന്‍സില്ലാതെ രക്ഷിതാക്കളുടെ വാഹനങ്ങള്‍ ഓടിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത 14 പേര്‍ അറസ്റ്റിലായി. ഇവരെ ജുവനൈല്‍ പ്രോസിക്യൂഷന് കൈമാറി. വാഹന പരിശോധനയില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട 22 പേര്‍ പിടിയിലായി. വിവിധ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് 20352 നോട്ടീസ് നല്‍കി. 138 വാഹനങ്ങളും പിടിച്ചെടുത്തു.
 

Tags