വലതു കൈ അറ്റുപോയ തൊഴിലാളിക്ക് 1.5 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

court

ഗ്രൈന്‍ഡറില്‍പ്പെട്ട് വലതു കൈ അറ്റുപോയ തൊഴിലാളിക്ക് 1.5 ലക്ഷം ദിര്‍ഹം (33.2 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ അബുദാബി അപ്പീല്‍ കോടതി വിധിച്ചു. ജോലി സ്ഥലത്ത് മതിയായ സുരക്ഷാ സംവിധാനം ഒരുക്കുന്നതില്‍ തൊഴിലുടമയുടെ വീഴ്ച കോടതി ചൂണ്ടിക്കാട്ടി.
സുരക്ഷാ വീഴ്ചയാണ് ജോലിക്കിടെ കൈ ഗ്രൈന്‍ഡിങ് മെഷീനില്‍ കുടുങ്ങാന്‍ കാരണമെന്നും രണ്ടു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ഈടാക്കിത്തരണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി സമര്‍പ്പിച്ച കേസിലാണ് വിധി. പ്രാഥമിക കോടതി വിധിച്ച ഒരു ലക്ഷം ദിര്‍ഹം പോരെന്നു ചൂണ്ടിക്കാട്ടി തൊഴിലാളി അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു.വാദം അഗീകരിച്ച കോടതി നഷ്ടപരിഹാരം വിധിക്കുകയായിരുന്നു.
 

Share this story