ഹജ്ജിന് മുന്നോടിയായി 119 കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി; നൂറ് കെട്ടിടങ്ങള്‍ നവീകരിക്കും

google news
hajj

മക്കയില്‍ ഹജ്ജിന് മുന്നോടിയായി 119 കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി. നൂറ് കെട്ടിടങ്ങള്‍ നവീകരിക്കുകയും ചെയ്തു. തകര്‍ന്നതും ഉപയോഗ ശൂന്യവുമായ കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റിയത്. മക്ക മുനിസിപ്പാലിറ്റിയുടെ മേല്‍ നോട്ടത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. തകര്‍ന്ന് വീണ് അപകടമുണ്ടാവാന്‍ സാധ്യതയുള്ള കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റിയത്.

നഗര സൗന്ദര്യം വര്‍ധിപ്പിക്കുകയാണ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. ഇത്തരം കെട്ടിടങ്ങള്‍ താമസക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. കൂടാതെ പകര്‍ച്ചവ്യാധികള്‍ പരത്തുന്ന ജീവികള്‍ വളരാനുള്ള സാഹചര്യവുമൊരുക്കുന്നുണ്ട്. ഓരോ കെട്ടിടങ്ങളും വിശദമായി പരിശോധിച്ചതിന് ശേഷമാണ് നീക്കം ചെയ്യുന്നത്.

Tags