കുവൈത്ത് നാടു കടത്തല്‍ കേന്ദ്രത്തില്‍ ആയിരം തടവുകാര്‍

Palakkad criminal case accused of Kappa and deported
Palakkad criminal case accused of Kappa and deported

രാജ്യത്തെ വിവിധ ജയിലുകളിലായി 6500 തടവുകാരുണ്ടെന്നും അധികൃതര്‍.

നിയമ ലംഘനങ്ങളെ തുടര്‍ന്ന് കുവൈത്തിലെ നാടുകടത്തില്‍ കേന്ദ്രത്തില്‍ കഴിയുന്നത് ആയിരത്തോളം പ്രവാസികള്‍. രാജ്യത്തെ വിവിധ ജയിലുകളിലായി 6500 തടവുകാരുണ്ടെന്നും അധികൃതര്‍.
നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നവരെ സ്വദേശങ്ങളിലേക്ക് അധികം താമസിയാതെ മടക്കി അയയ്ക്കും. ഇക്കഴിഞ്ഞ 17 മുതല്‍ 21 വരെ 568 പേരെയും ഈ മാസം ആദ്യവാരം 497പേരെയുമാണ് നാടുകടത്തിയത്. ഇതിന് പുറമേ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 385 പേരെയും മടക്കി അയച്ചു.
രാജ്യത്തെ വിവിധ ജയിലുകളിലായി കഴിയുന്ന 6500 തടവുകാരില്‍ പൊതുമാപ്പ് വ്യവസ്ഥകള്‍ പാലിക്കുന്ന മൂവായിരം പേര്‍ മാത്രമാണുള്ളത്.
 

Tags