പ്രതികൂല കാലാവസ്ഥ ; നാളെ നടത്താനിരുന്ന കെപിസിസി യോഗം 11ലേക്ക് മാറ്റി
kpcc meetting

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നാളെ നടത്താനിരുന്ന കെപിസിസി സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടീവ് യോഗവും പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതല നല്‍കിയിട്ടുള്ള നേതാക്കളുടെ യോഗവും ആഗസ്റ്റ് 11 ലേക്ക് മാറ്റിവച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. ഓഗസ്റ്റ് 9 മുതല്‍ ആരംഭിക്കേണ്ട ഡിസിസി പ്രസിഡന്റുമാരുടെ പദയാത്രകളും ഇതേകാരണത്താല്‍ ഈ മാസം 13,14,15 തീയതികളിലേക്ക് മാറ്റിവച്ചു.

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കേരളത്തിലെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ നേതൃയോഗം ചേരുമെന്ന് ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എംപി, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,കെപിസിസി ഭാരവാഹികള്‍,എംപിമാര്‍,എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കും.

Share this story