കോഴിക്കോട് ലീഗ് - എസ് കെ എസ് എസ് എഫ് സംഘർഷം ; എസ് കെ എസ് എസ് എഫ് പ്രവർത്തകന് പരിക്കേറ്റു
Updated: Mar 26, 2025, 10:35 IST


സുഹൈൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
കോഴിക്കോട് : കുന്നമംഗലത്ത് ലീഗ് – എസ് കെ എസ് എസ് എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. എസ് കെ എസ് എസ് എഫ് മേഖല വൈസ് പ്രസിഡണ്ട് സുഹൈലിനാണ് പരിക്കേറ്റത്. ഇഫ്താർ വിരുന്നിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സുഹൈലിനെ പ്രാദേശിക ലീഗ് നേതാക്കൾ ആക്രമിച്ചുവെന്ന് എസ് കെ എസ് എസ് എഫ് പറഞ്ഞു
. സുഹൈൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞാഴ്ചയും സമാനമായ സംഭവം ഉണ്ടായിരുന്നു. നേതാക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.