‘മന്ത്രിയാകാതിരുന്നത് നന്നായെന്ന് ഇപ്പോൾ തോന്നുന്നു’: ഗണേശ് കുമാർ
ganesh kumar

പുനലൂർ: താൻ മന്ത്രിയാകാതിരുന്നത് നന്നായെന്ന് ഇപ്പോൾ തോന്നുന്നുവെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ. കഴിഞ്ഞ ദിവസങ്ങളിലെ പത്ര മാധ്യമങ്ങൾ കാണുമ്പോൾ തോന്നുന്നത് അതാണ്. കെ.എസ്.ആർ.ടി.സി മന്ത്രി ആയിരുന്നെങ്കിൽ താൻ മുഴുവൻ ദുരിതവും അനുഭവിക്കേണ്ടി വന്നേനെയെന്നും ഗണേഷ് കുമാർ പറഞ്ഞു. പുനലൂർ എസ്എൻഡിപി യൂണിയൻ പരിധിയിലെ കമുകുംചേരി ശാഖയിൽ ക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ.

‘ദൈവം എന്റെ കൂടെയുണ്ടെന്ന് പറയുമ്പോൾ ചിലർ എന്നെ പരിഹസിക്കും. എന്നാൽ കഴിഞ്ഞ രണ്ട് ദിവസത്തെ പത്രം വായിക്കുന്നവർക്ക് അത് മനസിലാകും. ഞാൻ മന്ത്രിയാകാതിരുന്നതിൽ ആളുകൾ കഷ്ടം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മന്ത്രിയാകാതിരുന്നത് നന്നായെന്ന് ഇപ്പോൾ തോന്നുന്നു’- ഗണേശ് കുമാർ പറഞ്ഞു.

Share this story