തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ര്‍ഥി​ക​ളെ ഇനി കൂടുതൽ അറിയാം

kyc

കാ​സ​ർ​കോ​ട്: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ര്‍ഥി​ക​ളെ ഇനി  കൂടുതൽ അറിയാം .നോ ​യു​വ​ര്‍ കാ​ന്‍ഡി​ഡേ​റ്റ് (കെ.​വൈ.​സി ) എ​ന്ന മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ അ​ത​ത് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍ഥി​ക​ള്‍, നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ക്കു​ന്ന സ​മ​യ​ത്തെ അ​വ​രു​ടെ പ​ശ്ചാ​ത്ത​ലം, സ​ത്യ​വാ​ങ്മൂ​ലം എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ അറിയാം .

  വോ​ട്ട​ര്‍മാ​ര്‍ക്ക് സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ പേ​രു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ആ​പ്ലി​ക്കേ​ഷ​നി​ല്‍ നി​ന്നും വി​വ​ര​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കാ​നാ​കും. സ്ഥാ​നാ​ര്‍ഥി​ക​ള്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ള്ള ക്രി​മി​ന​ല്‍ കേ​സു​ക​ളും, കേ​സി​ന്റെ നി​ല​വി​ലെ സ്ഥി​തി​യും ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ അ​റി​യാം. ആ​ന്‍ഡ്രോ​യി​ഡ്, ഐ.​ഒ.​എ​സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ നി​ന്നും ആ​പ്ലി​ക്കേ​ഷ​ന്‍ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം.

രാ​ജ്യ​ത്ത് ഏ​ഴു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം പോ​ളിങ് സ്റ്റേ​ഷ​നു​ക​ളാ​ണ് വോ​ട്ട​ര്‍മാ​ര്‍ക്കാ​യി സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. വോ​ട്ട​ര്‍മാ​ര്‍ക്ക് അ​വ​രു​ടെ ബൂ​ത്ത് ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്റെ electoralsearch.eci.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ അ​റി​യാ​ന്‍ സാ​ധി​ക്കും. ഓ​രോ വോ​ട്ട​ര്‍മാ​ര്‍ക്കും തൊ​ട്ട​ടു​ത്തു​ള്ള ബൂ​ത്തു​ക​ള്‍ ക​ണ്ടെ​ത്തി വോ​ട്ട് ചെ​യ്യാം. വെ​ബ്സൈ​റ്റി​ല്‍ ജ​ന​ന​ത്തീ​യ​തി, ജി​ല്ല, നി​യ​മ​സ​ഭ മ​ണ്ഡ​ലം എ​ന്നീ വി​വ​ര​ങ്ങ​ള്‍ ന​ല്‍കി​യാ​ല്‍ ബൂ​ത്ത് ഏ​തെ​ന്നു അ​റി​യാ​ന്‍ ക​ഴി​യും. കൂ​ടാ​തെ വോ​ട്ട​ര്‍ ഐ​.ഡി കാ​ര്‍ഡ് ന​മ്പ​ര്‍ മാ​ത്രം ന​ല്‍കി സെ​ര്‍ച്ച് ചെ​യ്താ​ല്‍ പോ​ളിങ് ബൂ​ത്ത് ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും വെ​ബ്സൈ​റ്റി​ലു​ണ്ട്.

വോ​ട്ട​ര്‍ ഐ​.ഡി​ക്കൊ​പ്പം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള മൊ​ബൈ​ല്‍ ന​മ്പ​ര്‍ ന​ല്‍കി ഒ.​ടി.​പി ന​ല്‍കി​യാ​ലും വി​വ​രം ല​ഭി​ക്കും. മൂ​ന്ന് രീ​തി​യി​ലൂ​ടെ​യും പോ​ളിം​ഗ് ബൂ​ത്ത് ക​ണ്ടെ​ത്തു​മ്പോ​ഴും ഫ​ലം ല​ഭി​ക്കാ​ന്‍ സ്‌​ക്രീ​നി​ല്‍ കാ​ണി​ക്കു​ന്ന ക്യാ​പ്ച്ച കോ​ഡ് കൃ​ത്യ​മാ​യി ന​ല്‍ക​ണം. പോ​ളി​ങ് ബൂ​ത്ത് ക​ണ്ടെ​ത്തി​യാ​ല്‍ ഗൂ​ഗി​ള്‍ മാ​പ്പ് വ​ഴി ബൂ​ത്തി​ന്റെ ലൊ​ക്കേ​ഷ​ന്‍ മ​ന​സി​ലാ​ക്കാം

Tags