മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വിഡി സതീശന്‍
v d satheeshan
കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തില്‍ ക്യാംപ് ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. പ്രചരണത്തിനായി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണ്..മന്ത്രിമാർ ജാതി, മതം നോക്കി വീട് കയറുന്നു.മതേതരകേരളത്തിന്‌ ഇത് അപമാനം.മുഖ്യമന്ത്രി ക്യാമ്പ് ചെയ്യട്ടെ, സ്വന്തം വോട്ട് പോകാതെ നോക്കട്ടെയെന്ന് സതീശന്‍ പരിഹസിച്ചു.യുഡിഫ് കൊടുത്ത പലരുടെ പേരും വോട്ടർ പട്ടികയിൽ വന്നില്ല.ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കും.കൂട്ടിച്ചേർത്ത 6386 വോട്ടുകളുടെ അപേക്ഷ നൽകിയിരുന്നു.ഇതിൽ 4000 ലേറെ വോട്ട് ഒഴിവാക്കി.ഇതുകൊണ്ട് യുഡിഫ് തോൽക്കില്ലല്ലെന്നും സതീശന്‍ പറഞ്ഞു.

Share this story