ഇന്ന് സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ തുടങ്ങും
pathanamthitta ldf
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം ആദ്യമായിട്ടാണ് സംസ്ഥാന സമിതി ചേരുന്നത്. തോല്‍വി സംബന്ധിച്ച വിശദ ചര്‍ച്ച നേതൃയോഗത്തില്‍ ഉണ്ടാകും.

ഇന്ന് സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ തുടങ്ങും. സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്നും തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുന്നത്. സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ എല്‍ഡിഎഫ് നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്ക് പുറമേ മുഖ്യമന്ത്രിക്ക് സിപിഐഎമ്മും പ്രതിരോധം തീര്‍ക്കും. അതിനു വേണ്ട തീരുമാനം നേതൃയോഗം ഇന്ന് കൈയ്‌ക്കൊള്ളും.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം ആദ്യമായിട്ടാണ് സംസ്ഥാന സമിതി ചേരുന്നത്. തോല്‍വി സംബന്ധിച്ച വിശദ ചര്‍ച്ച നേതൃയോഗത്തില്‍ ഉണ്ടാകും. കനത്ത പരാജയം നേരിട്ട പശ്ചാത്തലത്തില്‍ ഇത് പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കാനുള്ള സാധ്യതയുമുണ്ട്. പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പിലും പരിശോധന ഉണ്ടായേക്കാം.

Share this story