ഭക്തജന സാഗരമായി ശബരീസന്നിധി

sabarimala

നട തുറന്ന് ആദ്യ ആറ് ദിവസം പിന്നിടുമ്പോള്‍  ശബരീ സന്നിധിയിലെത്തിയത് 3 ലക്ഷത്തോളം തീർഥാടകരാണ് .ഇനിയുള്ള ദിവസങ്ങളില്‍ ഭക്തരുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. നട തുറന്ന 17 ന് മാത്രമം 47,947പേരാണ് ദര്‍ശനത്തിന് എത്തിയത്. 

sabarimala

സമാധാനപരമായ അന്തരീക്ഷത്തില്‍, പരാതികള്‍ക്കിടയില്ലാത്ത മണ്ഡലകാലമായതിനാല്‍ വരും ദിവസങ്ങളിലും കൂടുതല്‍ ഭക്തര്‍ ഇവിടേക്ക് എത്തും.

sabarimala

സന്നിദാനത്തെ ദര്‍ശന സമയക്രമം നീട്ടിയത്  ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി. 

sabarimala

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അനേകം അയ്യപ്പന്മാരാണ് സന്നിധാനത്തിലെത്തുന്നത് .

sabarimala

കൊച്ചു കുട്ടികളും മാളികപ്പുറങ്ങളും അയ്യപ്പന്മാര്‍ക്കൊപ്പമുണ്ട് .

sabarimala sannidhi

കോവിഡിന് ശേഷം അയ്യപ്പ ഭക്തരാൽ ജനസാന്ദ്രമാവുകയാണ് ശബരിമല .സുഖദര്‍ശനത്തിനായി മികച്ച ക്രമീകരണമാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ളത് .

sabarimala protection

കഴിഞ്ഞ ദിവസം ശബരിമല സന്നിധാനം ഡ്യൂട്ടിയിലുള്ള കേരള പോലീസിന്റെ ആദ്യ ബാച്ച് ഉദ്യോഗസ്ഥര്‍ സന്നിധാനം മണ്ഡപത്തില്‍ നടത്തിയ ഭക്തിഗാന അര്‍ച്ചന ശബരിമലയെ ഭക്തിസാന്ദ്രമാക്കി .

sabarimala

Share this story