തലശ്ശേരി പൈതൃകം തൊട്ടറിഞ്ഞ് സ്ത്രീകളുടെ രാത്രി നടത്തം
Women's night walk to experience the heritage of Thalassery

തലശ്ശേരി പൈതൃകം ടൂറിസം പ്രമോഷൻറെ ഭാഗമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും തലശ്ശേരി ഡി എം സിയും തലശ്ശേരിയിലെ ടൂറിസം കേന്ദ്രങ്ങളിലൂടെ വനിതകളുടെ സൗഹൃദ നടത്തം സംഘടിപ്പിച്ചു. രാത്രി എട്ടിന് മുനിസിപ്പൽ സ്റ്റേഡിയം പരിസരത്തെ ഓവർബറീസ് ഫോളിയിൽ നിന്ന് ആരംഭിച്ച രാത്രി നടത്തം കണ്ണൂർസിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ, സിനിമാ താരങ്ങളായ ടൊവിനോ തോമസ്, ആഷിഖ് അബു റീമാ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.  

Women's night walk to experience the heritage of Thalassery

അഡ്വ. എ എന്‍ ഷംസീര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, തലശേരി സബ് കലക്ടര്‍ അനുകുമാരി, തലശേരി എ എസ് പി വിഷ്ണു പ്രദീപ്, നഗരസഭ അധ്യക്ഷ കെ.എം ജമുനാറാണി, കതിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സനില്‍, ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്‌സല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Women's night walk to experience the heritage of Thalassery

ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, അഭിഭാഷകർ, ഡോക്ടർമാർ, സർക്കാർ-അർധ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ, ഗായികരായ സിന്‍യ ഹംദം, ദാന റഫീക്ക് തുടങ്ങി നൂറുകണക്കിന് സ്ത്രീകൾ നടത്തത്തിൽ പങ്കെടുത്തു. തലശ്ശേരി കോട്ട കടൽപാലം, പിക്ചർ സ്ട്രീറ്റ് തുടങ്ങിയ ചരിത്ര സ്മാരകങ്ങളും ദർശിക്കാനായി. 

Women's night walk to experience the heritage of Thalassery

ഓവർബറീസ് ഫോളിയിൽ നിന്ന് ആരംഭിച്ച രാത്രി നടത്തം തലശ്ശേരി കോട്ട, പഴയ ബസ് സ്റ്റാൻഡ്, ഒ.വി. റോഡ്, എൻ.സി.സി റോഡ്, ലോഗൻസ് റോഡ്, മെയിൻ റോഡ്, വാധ്യാർ പീടിക കവലയിൽനിന്ന് കസ്റ്റംസ് റോഡ്, പിയർ റോഡ് വഴി കടലോര നടപ്പാത റോഡിലൂടെ പോർട്ട് ഓഫിസ് പരിസരത്ത് സമാപിച്ചു. പോർട്ട് ഓഫിസ് പരിസരത്ത് ആൽമരം മ്യൂസിക് ബാൻഡിൻറെ സംഗീത വിരുന്നുമുണ്ടായി.

Women's night walk to experience the heritage of Thalassery

Share this story