യുവാവ്ഒന്നര വയസ്സുള്ള മകളുമായി ട്രെയിനിനു മുന്നിൽ ചാടി മരിച്ചു
ആലപ്പുഴ: കുടുംബ കലഹത്തെ തുടർന്നു യുവാവ് ഒന്നര വയസ്സുള്ള മകളുമായി ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. വഴിച്ചേരി വൈക്കത്തുപറമ്പ് വീട്ടിൽ ഔസേപ്പ് ദേവസ്യ (അനീഷ് -37), മകൾ ഏദ്‌ന എന്നിവരാണ് മരിച്ചത്. ആലപ്പുഴ മാളികമുക്ക് ലെവല്‍ ക്രോസിനു സമീപം ഇന്നലെ രാത്രി 7.40 നോടെ ആയിരുന്നു സംഭവം.
ഭാര്യയായ കാഞ്ഞിരംചിറ കുരിശിങ്കല്‍ സ്‌നേഹ റെയ്‌നോള്‍ഡിന്റെ വീട്ടില്‍ വന്ന ഔസേപ്പ് ദേവസ്യ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നു.
ഔസേപ്പ് ദേവസ്യ തല്‍ക്ഷണം മരിച്ചു. ട്രെയ്ന്‍ തട്ടി തെറിച്ചു വീണ കുഞ്ഞിനെ ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കേറ്ററിങ് നടത്തുന്ന അനീഷ് കുറെക്കാലം ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. മൂത്ത മകന്‍: ഏദന്‍. മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയില്‍.