തിരുവനന്തപുരത്ത് വയോധികയുടെ മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍
Oct 2, 2024, 16:03 IST
തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെണ്‍ പകലില്‍ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെണ്‍ പകല്‍ കൃഷ്ണ ഗോപുരം വീട്ടില്‍ പ്രഭാവതി(63) യെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ശാസ്തമംഗലത്ത് മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു പ്രഭാവതി. മകളുടെ വീട്ടിലായിരുന്നു താമസം.
വീടിന്റെ താഴത്തെ നിലയിലായിരുന്നു പ്രഭാവതി താമസിച്ചിരുന്നത്. മുകളിലത്തെ നിലയില്‍ ഇളയ മകളും താമസിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ആഹാരം നല്‍കിയ ശേഷം കിടക്കന്ന മകൾ രാവിലെ താഴേക്ക് ഇറങ്ങി വന്നപ്പോഴാണ് കത്തി കരിഞ്ഞ നിലയില്‍ പ്രഭാവതിയെ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.