തിരുവനന്തപുരത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

google news
DROWNED TO DEATH

തിരുവനന്തപുരം: വാമനപുരം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ആനയറ സ്വദേശി അർജുൻ (15) ആണ് മരിച്ചത്. ആറ്റിങ്ങൽ താഴെയിളമ്പ പാറക്കടവിന് സമീപം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

ഇന്ന് വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് അർജുനെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറ്റിങ്ങലിലെ ബന്ധുവീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു അർജുൻ

Tags