വാഹനാപകടത്തില്‍ തെലുങ്ക് ടിവി സീരിയല്‍ നടി പവിത്ര ജയറാം അന്തരിച്ചു

google news
Telugu TV serial actress Pavithra Jayaram passed away in a car accident

തെലുങ്ക് ടിവി സീരിയല്‍ നടി പവിത്ര ജയറാമിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിനു സമീപം ഉണ്ടായ ഒരു കാര്‍ അപകടത്തിലാണ് മരണം സംഭവിച്ചത്.

കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു. പിന്നീട് ഹൈദരാബാദില്‍ നിന്ന് വനപര്‍ത്തിയിലേക്ക് വരികയായിരുന്ന ബസ് കാറിന്റെ വലതുവശത്ത് ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സംഭവത്തില്‍ പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവര്‍ ശ്രീകാന്ത്, നടന്‍ ചന്ദ്രകാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

Tags