തമിഴ്നാട്ടിൽ ബാറിന്റെ മേൽക്കൂര തകർന്നുവീണ് മൂന്നുപേർ മരിച്ചു

google news
death

ചെന്നൈ : തമിഴ്നാട്ടിൽ ബാറിന്റെ മേൽക്കൂര തകർന്നുവീണ് മൂന്നുപേർ മരിച്ചു. ആൽവാർപേട്ടിലെ ചാമിയാർസ് റോഡിലെ പ്രശസ്തമായ സേഖ്മേട്ട് ബാറിലാണ് അപകടമുണ്ടായത്. പുതുക്കി പണിതുകൊണ്ടിരുന്ന ബാറിന്റെ ഒന്നാം നില തകർന്നു വീഴുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

എന്നാൽ ബാറിന് എതിർവശത്തായി മെട്രോയുടെ നിർമ്മാണം നടക്കുന്നതാണ് അപകടത്തിന് കാരണമായത് എന്നാണ് സ്ഥാപന ഉടമകൾ അറിയിക്കുന്നത്. അപകടം നടന്ന സ്ഥലത്ത് കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തക സംഘവും സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നുണ്ട്.

Tags