തമിഴ്നാട്ടിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

Srikanth
Srikanth

തമിഴ്നാട്:  വാൽപ്പാറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കോയമ്പത്തൂരിലെ എഞ്ചിനീയറിങ് വിദ്യാർഥി ശ്രീകാന്ത് (20) ആണ് മരിച്ചത്. ബൈക്കിൽ ഉണ്ടായിരുന്ന റോസൻ എന്ന മറ്റൊരു വിദ്യാർത്ഥിക്കും പരിക്കേറ്റിട്ടുണ്ട്. 

ആറുപേരടങ്ങുന്ന വിദ്യാർഥി സംഘം മൂന്നു ബൈക്കുകളിലായി ഷോളയാർ ഡാം കാണാൻ എത്തിയതായിരുന്നു. രോഗിയെ കൊണ്ടുപോകാനായി എത്തിയതായിരുന്നു ആംബുലൻസ്. തുടർനടപടികൾക്കായി പൊലീസ് സംഭവസ്ഥലത്തിയിട്ടുണ്ട്.

Tags