ഗായികയും അധ്യാപികയുമായ ബിന്ദു സജിത്ത് കുമാർ നിര്യാതയായി

google news
Singer and teacher kannur Bindu Sajith Kumar passed away

കണ്ണൂർ: മൂന്നര പതിറ്റാണ്ട് കാലം കോളേജ് ഓഫ് കോമേഴ്സ് എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപിക യായും ഓഫീസ് സ്റ്റാഫ് ആയും കലാസാംസ്കാരിക പ്രവർത്തകയാ യും സേവനമനുഷ്ഠിച്ച ബിന്ദു സജിത്ത് കുമാർ (52) നിര്യാതയായി.

പരേതനായ സജിത്ത് കുമാറിന്റെ ഭാര്യയാണ്. ചിറക്കൽ രാജാസ് സ്കൂളിന് സമീപം അമലാഞ്ജനയിൽ താമസിച്ചു വരികയായിരുന്നു. മക്കൾ : അമൽജിത്ത് (മീഡിയ പ്രവർത്തകൻ . ) അഞ്ജന ജിത്ത് (അധ്യാപിക, ചിറക്കൽ കസ്തൂർബാ ഇംഗ്ലീഷ് മീഡിയം സ്കൂൾ ) 

മരുമകൻ : അനിരുദ്ധ് (സൗദി അറേബ്യ) മികച്ച ഗായിക ,റേഡിയോ അവതാരിക, കലാപരിപാടികളുടെ സംഘാടകയെന്ന നിലയിൽ സജീവമായിപ്രവർത്തിച്ചിരുന്ന ബിന്ദു സജിത്ത് കുമാറിൻ്റെ വിയോഗം സമാന്തര വിദ്യാഭ്യാസ മേഖലക്കും  കോളേജ് ഓഫ് കോമേഴ്സിനും കനത്ത നഷ്ടമാണെന്ന് കോളേജ് ഓഫ് കൊമേഴ്സ് മാനേജ്മെൻ്റ് അനു ശോചന കുറിപ്പിൽ അറിയിച്ചു. പരേതയോടുള്ള ആദരസൂചകമായി വ്യാഴാഴ്ച്ച കോളേജ് കോമേഴ്സിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച്ച കാലത്ത് 8 മണി മുതൽ10 വരെ ടീച്ചറുടെ ഭൗതികശരീരം  ചിറക്കൽ രാജാസ് സ്കൂളിന് സമീപത്തുള്ള അഞ്ജനയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 10.30 ന് പയ്യാമ്പലത്തെ പൊതു ശ്മശാനത്തിൽ സംസ്കരിക്കും.

Tags