പ്രൊഫഷനല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്‌സ് യൂണിയന്‍സംസ്ഥാന പ്രസിഡന്റ് ഷാന്‍ജോ അഗസ്റ്റിന്‍ നിര്യാതനായി

Professional Program Coordinators Union State President Shanjo Augustine passes away
Professional Program Coordinators Union State President Shanjo Augustine passes away

കണ്ണൂർ:പ്രൊഫഷനല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്‌സ് യൂണിയന്‍ (എ.പി.പി.സി.യു) സംസ്ഥാന പ്രസിഡന്റ് ആലുവാലില്‍ ഷാന്‍ജോ അഗസ്റ്റിന്‍(51) നിര്യാതനായി. പുലിക്കുരുമ്പ സ്വദേശിയും തളിപ്പറമ്പിലെ ഫ്രണ്ട്‌സ് പ്രോഗ്രാം ഏജന്‍സി ഉടമയുമാണ്.ഭാര്യ: ബിന്ദു.മകന്‍: ആല്‍ബര്‍ട്ട്.( വിദ്യാര്‍ത്ഥി).ടൂറിംഗ് ടാക്കീസിന്റെ പ്രധാന പ്രവര്‍ത്തകനായിരുന്നു.മലബാറില്‍ ഒരു കാലത്ത് സജീവമായിരുന്ന ടൂറിഗ് ടാക്കീസ് പ്രസ്ഥാനത്തിന്റെ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ഷാന്‍ജോ അഗസ്റ്റിന്‍.

അന്ന് വടക്കേ മലബാറിലെ പ്രശസ്ത ടൂറിംഗ് ടാക്കീസായിരുന്ന പുതിയേടന്‍ ഫിലിംസ് ഉടമ ജോസഫ് പുതിയേടന്റെ സംഘത്തിലെ 16 എം.എം പ്രൊജക്ടറിന്റെ ഓപ്പറേറ്റര്‍ ആയിട്ടായിരുന്നു തുടക്കം.1990 ന്റെ തുടക്കത്തോടെ ടൂറിംഗ് ടാക്കീസ് അടച്ചു പൂട്ടിയെങ്കിലും തളിപ്പറമ്പിലെ ഓഫീസില്‍ പഴയ ഫിലിമുകളും പ്രൊജക്ടറുകളും സംരക്ഷിക്കാന്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.സിനിമാപ്രദര്‍ശനം ഇല്ലാതായതോടെയാണ് ഷാന്‍ജോ പ്രോഗ്രാം ബുക്കിംഗ് ഏജന്‍സി ആരംഭിച്ചത്.അര്‍ബുദ രോഗം ബാധിച്ചതോടെയാണ് തളിപ്പറമ്പില്‍ നിന്നും ജന്‍മനാടായ പുലിക്കുരുമ്പയിലേക്ക് താമസം മാറ്റിയത്. ഏറെക്കാലത്തെ ചികിത്സയ്ക്കിടെയാണ് മരണത്തിന് കീഴടങ്ങിയത്.

Tags