പത്തനംതിട്ടയിൽ ഗ്യാസ് സ്റ്റൗ ചോർച്ചയെ തുടർന്ന് തീ പടർന്ന് പൊള്ളലേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
Sep 24, 2024, 18:40 IST
പത്തനംതിട്ട: റാന്നിയിൽ ഗ്യാസ് സ്റ്റൗ ചോർച്ചയെ തുടർന്ന് തീ പടർന്ന് പൊള്ളലേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഇന്നലെ രാത്രി 9. 15നു ആയിരുന്നു അപകടം ഉണ്ടായത്. അസം സ്വദേശി ഗണേഷ് ഗൗർ (28) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഗണേഷ് ഗൗർ.