ഓസ്കർ ജേതാവ് റോജർ കോർമൻ അന്തരിച്ചു

google news
Oscar winner Roger Corman

വാഷിങ്ടൺ:  ഹോളിവുഡ് നിർമാതാവും സംവിധായകനുമായ റോജർ കോർമൻ (98) അന്തരിച്ചു. കാലിഫോർണിയയിലെ വീട്ടിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം.മാർട്ടിൻ സ്കോർസെസി, ഫ്രാൻസിസ് ഫോഡ് കപ്പോള, ജെയിംസ് കാമറൂൺ, റോൺ ഹൊവാർഡ് തുടങ്ങിയവരുടെ പ്രതിഭ തിരിച്ചറിഞ്ഞ് വളർത്തിയ വ്യക്തിയെന്നനിലയിൽ കോർമൻ പ്രശസ്തനാണ്.

റോബർട്ട് ഡി നീറോ, ജാക്ക് നിക്കോൾസൺ, ബ്രൂസ് ഡേൺ, എല്ലെൻ ബേസ്റ്റിൻ എന്നീ താരങ്ങളുടെ വരവ് അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയായിരുന്നു. 2009-ൽ ഓസ്കർ സമിതി ഓണററി പുരസ്കാരം നൽകി ആദരിച്ചു.

Tags