ഉത്തരഖണ്ഡിൽ ട്രക്കിനിടെ മലയാളി വിദ്യാർത്ഥി മരിച്ചു
Updated: Sep 28, 2024, 21:43 IST
ഉത്തരാഖണ്ഡിൽ ട്രക്കിനിടെ മലയാളി വിദ്യാർത്ഥി മരിച്ചു. ഇടുക്കി സ്വദേശി അമൽ മോഹനാണ് മരിച്ചത്. നാല് മലയാളി വിദ്യാർത്ഥികൾ ആയിരുന്നു ചമോലി ജില്ലയിലെ ജോഷിമഠിൽ ട്രക്കിങ്ങിനു പോയത്. ട്രക്കിങ്ങിനിടെ ഒരാളുടെ ആരോഗ്യനില മോശമാവുകയായിരുന്നു. ഇതിനെത്തുടർന്ന് നാലുപേരെയും ഗരുഡ് ബേസ് ക്യാമ്പിലേക്ക് മാറ്റി. ഇവരെ രക്ഷിക്കാനുള്ള ഇടപെടലും സർക്കാർ നടത്തിയിരുന്നു. കാലാവസ്ഥ അനുകൂലമായ ശേഷം എയർ ലിഫ്റ്റ് ചെയ്യാനായിരുന്നു തീരുമാനം.