കുവൈത്തിൽ പ്രഭാതസവാരിക്കിടെ കോഴിക്കോട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു
Sep 24, 2024, 18:44 IST
കുവൈത്തിൽ പ്രഭാതസവാരിക്കിടെ കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. തടത്തിൽ വീട്ടിൽ ജയ്പാൽ (57)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഭാര്യയോടെപ്പം താമസ സ്ഥലത്തിന് സമീപമുള്ള സാൽമിയ പാർക്കിൽ നടക്കാൻ ഇറങ്ങിയതായിരുന്നു.
നടത്തം തുടരുന്നതിനിടയിൽ പെട്ടെന്ന് കുഴഞ്ഞുവീണ ജയ്പാലിനെ ഭാര്യയും സ്ഥലത്തുണ്ടായിരുന്നവരും ചേർന്ന് മുബാറക് അൽ കബീർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എൻസിആർ കമ്പനിയിൽ സീനിയർ എഞ്ചിനിയറായി ജോലിചെയ്തു വരികയായിരുന്നു ജയ്പാൽ. ഭാര്യ രേഖാ ജയ്പാൽ കുവൈത്തിലെ സ്മാർട് ഇന്ത്യൻ സ്‌കൂളിലെ അധ്യാപികയാണ്. ആദിത്യ ജയ്പാൽ(കാനഡ), മായ ജയപാൽ(വിദ്യാർഥിനി-ബെംഗളൂരു) എന്നിവരാണ് മക്കൾ. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.