കോഴിക്കോട് പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

Drowned and died
Drowned and died

കോഴിക്കോട്: താമരശ്ശേരി  കൂട്ടുകാർക്കൊപ്പം പുനൂർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. താമരശ്ശേരി കോട്ടക്കുന്ന് സാലിയുടെ മകൻ ആദിൽ (11) ആണ് പുഴയിലെ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്. അവധി ദിവസമായതിനാൽ കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു ആദിൽ.

കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ആദിലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തി ആദിലിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടർ നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Tags