കോഴിക്കോട് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
Jan 15, 2025, 19:15 IST
കോഴിക്കോട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കണ്ണൂർ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ജനുവരി 9ന് വെള്ളികുളങ്ങര വച്ച് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്.
കോട്ടക്കൽ വടക്കേ പാറയരുവിൽ പരേതനായ അബ്ദുള്ളയുടെ മകൻ വി.പി. മുഹമ്മദ് റാഷിദാ(29)ണ് മരിച്ചത്.മാതാവ്: ആയിഷ തെക്കേ മാങ്ങിൽ. ഭാര്യ: സുനൈന. മകൾ: ഫാത്തിമ ഹിസ്ഹ റാഷിദ്.