കോഴിക്കോട് കോടഞ്ചേരിയില്‍ ബിരുദ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

student death - suicide chandhana kozhikkode
student death - suicide chandhana kozhikkode

നൃത്താധ്യാപികയായ ചന്ദനയില്‍ നിന്ന് നൃത്തം അഭ്യസിക്കാന്‍ എത്തിയ കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്

കോഴിക്കോട് : വെള്ളൂര്‍ കോടഞ്ചേരിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന(19)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. 

മടപ്പള്ളി ഗവ. കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയും നൃത്താധ്യാപിക കൂടിയുമാണ് ചന്ദന. ഇവരില്‍ നിന്ന് നൃത്തം അഭ്യസിക്കാന്‍ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. 

ഈ സമയത്ത് വീട്ടുകാര്‍ പുറത്തുപോയിരുന്നു. മൃതദേഹം നാദാപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Tags

News Hub