കോട്ടയത്ത് ആളൊഴിഞ്ഞ സ്ഥലത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

death
death

കോട്ടയം: കോട്ടയത്ത് ആളൊഴിഞ്ഞ സ്ഥലത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. വട്ടമൂട് പാലത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.  അഴുകിയ നിലയിൽ  40 വയസ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. 

അതേസമയം, മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന തുടങ്ങി. സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. 

Tags