കോട്ടയത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Sep 25, 2024, 19:30 IST
കോട്ടയം : പൂതകുഴിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇടക്കുന്നം സ്വദേശി ആൽബിൻ തോമസാണ് (23) മരിച്ചത്. കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ആൽബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിർവശത്തു നിന്നും എത്തിയ ബൈക്കിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ആൽബിൻ കെഎസ്ആർടിസി ബസിന് അടിയിലേക്ക് വീണു. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം. എതിരെ വന്ന ബൈക്കിൽ സഞ്ചരിച്ചിരുന്ന സാജിതിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.